സെക്കന്തരാബാദിനെ വിശാഖപട്ടണവുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഉദ്ഘാടനം ഇന്ന്

സെക്കന്തരാബാദിനെ വിശാഖപട്ടണവുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.
ജനുവരി 15ന് രാവിലെ 10:30ന് വീഡിയോ കോൺഫറൻസിങ് വഴി ഫ്‌ളാഗ് ഓഫ് ചെയ്യുക.

ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന എട്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസായിരിക്കും ഈ ട്രെയിൻ, തെലങ്കാനയെയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് ട്രെയിനാണിത്, ഏകദേശം 700 കിലോമീറ്റർ ദൂരം സഞ്ചരിക്കും.

ഈ ട്രെയിനിന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമുണ്ട്രി, വിജയവാഡ എന്നീ സ്റ്റേഷനുകളിലും തെലങ്കാനയിലെ ഖമ്മം, വാറംഗൽ, സെക്കന്തരാബാദ് സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *