സുപ്രീം കോടതിയില്‍ അഞ്ച് പുതിയ ജഡ്ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു


online news portal

സുപ്രീം കോടതിയില്‍ അഞ്ച് പുതിയ ജഡ്ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.ഇതോടെ സുപ്രീം കോടതിയിലെ നിലവിലെ ജഡ്ജിമാരുടെ എണ്ണം 37 ആയി ഉയർന്നു. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അംഗബലമാണിത്.ഇതോടെ സുപ്രീം കോടതിയിലെ നിലവിലെ ജഡ്ജിമാരുടെ എണ്ണം 37 ആയി ഉയർന്നു. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അംഗബലമാണിത്.


ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സുപ്രീം കോടതിയിലെ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം 34-ല്‍ നിന്നും 38 ആയി കേന്ദ്ര സർക്കാർ അടുത്തിടെ ഉയർത്തിയിരുന്നു. അഞ്ച് പുതിയ ജഡ്ജിമാർ കൂടി എത്തിയതോടെ, സുപ്രീം കോടതിയുടെ പൂർണ്ണമായ അംഗബലത്തിലെത്താൻ ഇനി ഒരു ജഡ്ജിയുടെ കുറവ് മാത്രമാണുള്ളത്.തിങ്കളാഴ്ച രാവിലെ 10.30-ന് സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പുതിയ ജഡ്ജിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

online news portal



Sharing is Caring