
സുഡാനില്‍ സൈന്യവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് എന്ന അര്‍ധ സൈനിക വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരണം 413 ആയതായി ലോകാരോഗ്യ സംഘടനയുടെ കണക്ക്.ഒരാഴ്ചയായി തുടരുന്ന സംഘര്‍ഷത്തില്‍ 3500ലേറെ പേര്‍ക്ക് പരിക്കേറ്റു.
ഏറ്റുമുട്ടല്‍ ആരംഭിച്ചതിനുശേഷം ആദ്യമായി സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എഫുമായി ഒത്തുതീര്‍പ്പിനില്ലെന്നും കീഴടങ്ങല്‍ മാത്രമാണ് അവര്‍ക്ക് മുന്നിലുള്ള വഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ അടിയന്തര മാനുഷിക ആവശ്യങ്ങള്‍ക്ക് സുരക്ഷിത പാത ഒരുക്കാന്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് സന്നദ്ധമാണെന്ന് ആര്‍.എസ്.എഫ് വ്യക്തമാക്കി. ഖര്‍ത്തൂമിലും സമീപ നഗരങ്ങളിലും വെള്ളിയാഴ്ചയും വെടിവെപ്പുണ്ടായി.
