സീതാറാം യെച്ചൂറിക്ക് ഇന്ന് കോഴിക്കോട് സ്വീകരണം

sitaram_PTIകോഴിക്കോട്: സി പി ഐ (എം) ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കോഴിക്കോട് എത്തുന്ന സീതാറാം യെച്ചൂരിക്ക് ഇന്ന് (04-07-2015) സ്വീകരണം നല്‍കും.


സി പി ഐ (എം) ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പകല്‍ രണ്ടിന് ശ്രീനാരായണ സെന്റിനറി ഹാളിലാണ് സ്വീകരണം. ചടങ്ങില്‍ നാലാം കേരള പഠന കോണ്‍ഗ്രസിന്റെ ഭാഗമായി കോഴിക്കോട്ട് നടന്ന പ്രവാസി സെമിനാറിനോടനുബന്ധിച്ച് കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിക്കുന്ന പ്രവാസി സുവനീര്‍ യെച്ചൂരി പ്രകാശനം ചെയ്യും.


പ്രവാസി ക്ഷേമവും പുനരധിവാസവും, കേരള വികസനം, കുടിയേറ്റത്തിന്റെ ഭാവി, എഴുത്തും പ്രവാസവും, മലയാളിയുടെ ഗള്‍ഫ്വല്‍ക്കരണം തുടങ്ങിയ ലേഖനങ്ങളും പ്രവാസി സെമിനാറിന്റെ റിപ്പോര്‍ട്ടും ഫോട്ടോകളുമാണ് സുവനീറിന്റെ ഉള്ളടക്കം.


Sharing is Caring