സി പ്ലെയിൻ 11 കൊല്ലം മുൻപ് വരേണ്ടത്, ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണം’; കെ മുരളീധരന്‍

സി പ്ലെയിൻ 11 കൊല്ലം മുൻപ് വരേണ്ട പദ്ധതിയായിരുന്നുവെന്ന് കെ മുരളീധരന്‍. ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ കാലത്ത് പദ്ധതിക്കായി എല്ലാം സജ്ജീകരണവും ഒരുക്കിയിരുന്നു.

ഉമ്മൻ ചാണ്ടിയുടെ കാലത്ത് എതിർപ്പിനെ തിടർന്ന് നിർത്തിവക്കുകയായിരുന്നു. പദ്ധതി തടസ്സപ്പെടുത്തിയവർ തന്നെ ഇപ്പോഴത് നടപ്പാക്കുന്നുവെന്നും മുരളീധരൻ ഓർമ്മിപ്പിച്ചു.അന്ന് പദ്ധതി തടസപ്പെടുത്താൻ സമരം ചെയ്ത ചില മത്സ്യത്തൊഴിലാളി സംഘടനകളെ ആരെയും ഇന്ന് കാണാനില്ല.

അന്ന് പദ്ധതിക്കെതിരെ സമരം ചെയ്യാൻ മുന്നിൽ നിന്നത് ഇടതുപക്ഷമാണ്. എന്നിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പ്രഖ്യാപിക്കുന്നു. 11 കൊല്ലം മുൻപ് വരേണ്ട പദ്ധതിയായിരുന്നു. പദ്ധതി ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണം. യുഡിഎഫ് ഭരിക്കുമ്പോൾ ഒരു നയം എൽഡിഎഫ് ഭരിക്കുമ്പോൾ മറ്റൊരു നയം കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിന് ഇത് ശരിയല്ല’- മുരളീധരൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *