സി ടെറ്റ് പരീക്ഷാ തട്ടിപ്പില്‍ ബിഹാറില്‍ 31 പേർ അറസ്റ്റില്‍

സി ടെറ്റ് പരീക്ഷാ തട്ടിപ്പില്‍ ബിഹാറില്‍ 31 പേർ അറസ്റ്റില്‍. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയതിലാണ് അറസ്റ്റ്.ഈ മാസം ഏഴിന് നടന്ന പരീക്ഷയിലാണ് വ്യാപക തട്ടിപ്പ് നടന്നത്. മഹാരാഷ്ട്രയില്‍ നീറ്റ് തട്ടിപ്പില്‍ ഒരാളെ സിബിഐ അറസ്റ്റ് ചെയ്തു. ഉദ്യോഗാർത്ഥികള്‍ക്ക് പകരമായി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയവരാണ് അറസ്റ്റിലായത്.

ഒമ്ബത് പേരെ ലഹേരിയാസാരായിലെ പരീക്ഷ കേന്ദ്രത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.ബയോമെട്രിക് സംവിധാനം വഴി ഉദ്യോഗാർഥികളുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് ആള്‍മാറാട്ടമാണെന്ന് മനസിലായത്. പണം വണ്ടി യാത്രത ഉദ്യോഗാർത്ഥികള്‍ക്ക് വേണ്ടി പരീക്ഷ എഴുതുന്നവരുടെ സംഘത്തിലുള്ളവരാണ് ഇവർ എന്നാണ് പൊലീസ് പറയുന്നത്.

യഥാർഥ പരീക്ഷാർഥികളെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരുന്നുണ്ട്.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ വിശദമായി പരിശോധന നടത്തി ഉത്തരം നല്കാൻ എൻ ടി എയോട് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ നടത്തിപ്പ് ക്രമക്കേടിനുമുള്ള കടുത്ത അതൃപ്തിയും കോടതി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *