സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ മിസലൈാക്രമണം; നാല് മരണം

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ വിമാനത്താവളത്തിനുനേരെ മിസൈലാക്രമണം. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം തകര്‍ന്നതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചു .ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് ആക്രമണം നടക്കുന്നത്.

ഏഴുമാസത്തിനിടെ രണ്ടാം തവണയാണ് വിമാനത്താവളത്തില്‍ മിസൈല്‍ പതിക്കുന്നത്.ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് സിറിയ ആരോപിച്ചു. സംഭവത്തില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇസ്രായേല്‍ നൂറകണക്കിന് ആക്രമണപരമ്പരകളാണ് സിറിയയെ ലക്ഷ്യമാക്കി നടത്തിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *