നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്യും. സിനിമ നിര്‍മാണത്തിന്‍റെ മറവില്‍ കളളപ്പണ ഇടപാട് സംശയിക്കുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ സൗബിന്റെ ഓഫീസുകളിലും വീട്ടിലും നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് വിശദമായി ചോദ്യം ചെയ്യുമെന്ന സൂചനകൾ പുറത്ത് വരുന്നത്.
സൗബിന്‍റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന രാത്രി വൈകുവോളം നീണ്ടിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെടുത്തെന്നും സൂചനകളുണ്ട്