സിനിമാ താരം സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്

വൈറ്റില: ചലച്ചിത്ര നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. പുലര്‍ച്ചെ രണ്ടുമണിക്ക് എറണാകുളം ചമ്പക്കരയിലായിരുന്നു അപകടം. സിദ്ധാര്‍ഥ് ഓടിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സിദ്ധാര്‍ഥിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.



Sharing is Caring