നടന്‍ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിയുമായി പൊലീസ് സംഘം ഹോട്ടലില്‍ തെളിവെടുപ്പ് നടത്തി. ലൈംഗികപീഡനം നടന്നതായി പരാതിയില്‍ പറയുന്ന തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തിയാണ് പൊലീസ് സംഘം തെളിവെടുത്തത്. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരിയായ നടി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു.
മസ്‌കറ്റ് ഹോട്ടലിലെ 101 ഡി എന്ന മുറിയിലാണ് സിദ്ദിഖ് 2016 ജനുവരി 28 ന് താമസിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സിദ്ദിഖിനെതിരെ പരാതി നല്‍കിയ യുവനടിയുടെ രഹസ്യമൊഴി നേരത്തെ കോടതി രേഖപ്പെടുത്തിയിരുന്നു.
തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ഒരേ സമയം സിദ്ദിഖും നടിയും ഉണ്ടായിരുന്നതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. 2016-ല്‍ സിദ്ദിഖ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് നടി പരാതി പറഞ്ഞിരുന്നത്. സിനിമയെക്കുറിച്ച് ചര്‍ച്ചചെയ്യാനെന്ന് പറഞ്ഞ് സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിച്ചത്. ഹോട്ടലിലെ റിസപ്ഷനില്‍ അതിഥി രജിസ്റ്ററില്‍ ഒപ്പു വെച്ചശേഷമാണ് സിദ്ദിഖിന്റെ മുറിയിലേക്ക് പോയത് എന്നും നടി പൊലീസിന് മൊഴി നല്‍കിയിരുന്നു.