മുംബൈ: വേര്‍പിരിഞ്ഞു താമസിക്കുന്ന ദമ്പതികളില്‍ ഭാര്യക്ക് സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ ഭര്‍ത്താവ് ചെലവിനു നല്‍കേണ്ടെന്ന് മുംബൈ ഹൈക്കോടതി. ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ഭര്‍ത്താവ് മാസം 15,000 രൂപ ചെലവിനു നല്‍കണമെന്നാവശ്യപ്പെട്ട് അന്ധേരി സ്വദേശിയായ സ്ത്രീ സമര്‍പ്പിച്ച പരാതി തള്ളിക്കൊണ്ടാണ് കോടതി വിധി.
ജസ്റ്റിസുമാരായ വിജയ കപ്‌സെ തഹില്‍രാമണി, പി എന്‍ ദേശ്മുഖ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2007 മുതല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞു ജീവിക്കുകയാണ്. എന്നാല്‍ സ്ത്രീയുടെ പേരില്‍ 50ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുള്ളതായും സ്വന്തം പേരില്‍ വീടുള്ളതായും കോടതി കണ്ടെത്തി.
അതിനാല്‍ ഇവര്‍ക്ക് ചെലവിനു നല്‍കണമെന്ന കുടുംബ കോടതി ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത് സ്ത്രീ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി വിധി.