സാമൂഹ്യസുരക്ഷ പെൻഷൻ തട്ടിപ്പുകൾ തുടങ്ങുന്നത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നെന്ന് സിഎജി റിപ്പോർട്ട്

സാമൂഹ്യസുരക്ഷ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേട് തുടങ്ങുന്നത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നെന്ന് സിഎജി റിപ്പോർട്ട്. ഒരു പഞ്ചായത്തിലെ അപേക്ഷകന് മറ്റൊരു പഞ്ചായത്തിൽ പെൻഷന് അനുമതി നൽകുന്നുവെന്ന് റിപ്പോർട്ടിൽ കണ്ടെത്തൽ. തദ്ദേശ സ്ഥാപന സെക്രട്ടറിയും, വെരിഫൈയിംഗ് ഓഫീസറും ഉത്തരവാദികളാകുമെന്നും റിപ്പോർട്ടിൽ പരാമർശം.പെൻഷന് വേണ്ടിയുള്ള അപേക്ഷകൾ അംഗീകരിക്കുന്നതിലും ക്രമക്കേടുണ്ടെന്ന് റിപ്പോർട്ട്.

ഒരു അപേക്ഷയും നൽകാത്തവർക്ക് പെൻഷൻ അംഗീകരിക്കുന്നു. അപേക്ഷ നൽകുന്നതിന് മുൻപ് തന്നെ പെൻഷൻ അംഗീകരിച്ചതിന് തെളിവ് കണ്ടെത്തി. ഇത്തരത്തിൽ അപേക്ഷ തീയതിയ്ക്ക് മുൻപ് പെൻഷൻ നൽകിയത് 953 കേസുകളിലെന്ന് റിപ്പോർട്ടിൽ പറയുന്നു. 6.10 കോടി രൂപയാണ് ഇത്തരം ക്രമക്കേടിൽ നഷ്ടം.സർക്കാർ മേഖലയിലുള്ള 9201 പേർ അനധികൃത പെൻഷൻ കൈപ്പറ്റി. 2017 മുതൽ 2020 വരെ 39.27 കോടി രൂപ തട്ടിപ്പിലൂടെ കൈക്കലാക്കി. 2000 മുതലുള്ള കണക്കെടുത്താൽ കണക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.

സർക്കാരിനെ കബളിപ്പിച്ചതിൽ നിന്ന് ഈ തുക തിരികെ പിടിക്കണമെന്ന് സിഎജി ശിപാർശ നൽകി. തട്ടിപ്പ് നടത്തിയവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സി& എജി ശിപാർശ. സിഎജി റിപ്പോർട്ട് സമർപ്പിച്ചത് 2023 സെപ്റ്റംബറിൽ. ഇതുവരെ പണം തിരികെ പിടിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.
ധനവകുപ്പ് നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധനവകുപ്പ് നിർദേശം നൽകി. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *