സാംസങ് ഗാലക്സി ഇസെഡ് ഫോള്‍ഡ് 6, ഇസെഡ് ഫ്‌ലിപ്പ് 6 മോഡലുകള്‍ക്ക് റെക്കോര്‍ഡ് പ്രീ-ബുക്കിങ്

കൊച്ചി: സാംസങ് ആറാം തലമുറ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണുകളായ ഗാലക്സി ഇസെഡ് ഫോള്‍ഡ് 6, ഇസെഡ് ഫ്‌ലിപ്പ് 6 മോഡലുകള്‍ക്ക് റെക്കോര്‍ഡ് പ്രീ-ബുക്കിംഗ് ലഭിച്ചതായി അറിയിച്ചു. മുന്‍ തലമുറ ഫോള്‍ഡബിള്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ബുക്കിങ് ആരംഭിച്ച ആദ്യ 24 മണിക്കൂറിനുള്ളില്‍ ഗാലക്സി ഇസെഡ് ഫോള്‍ഡ് 6, ഇസെഡ് ഫ്‌ലിപ്പ് 6 മോഡലുകളുടെ പ്രീ-ഓര്‍ഡറുകള്‍ 40 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. പുതിയ ഇസെഡ് സീരീസ് ഇന്ത്യയില്‍ ഏറ്റവും വിജയകരമാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ഗാലക്സി ഇസെഡ് ഫോള്‍ഡ് 6, ഇസെഡ് ഫ്‌ലിപ്പ് 6 മോഡലുകളുടെ ലോകമെമ്പാടുമുള്ള പ്രീ-ബുക്കിങ് ജൂലൈ 10-നാണ് ആരംഭിച്ചത്. ഇന്ത്യയില്‍ ഈ പുതിയ സ്മാര്‍ട്ട്ഫോണുകളുടെ ബുക്കിങ്, ഗാലക്സി വാച്ച് അള്‍ട്രാ, ഗാലക്സി വാച്ച് 7, ഗാലക്സി ബഡ്സ് 3 പ്രോ, ഗാലക്സി ബഡ്സ് 3 എന്നിവയ്ക്കൊപ്പം കഴിഞ്ഞ ജൂലൈ 24ന് ആരംഭിച്ചിരുന്നു.

‘ഞങ്ങളുടെ പുതിയ ഫോള്‍ഡബിള്‍ മോഡലുകളായ ഗാലക്സി ഇസെഡ് ഫോള്‍ഡ് 6, ഇസെഡ് ഫ്‌ലിപ്പ് 6 എന്നിവയ്ക്കുള്ള ഉപഭോക്തൃ പ്രതികരണം അതിയായ സന്തോഷം നല്‍കുന്നതാണ്. ഈ സ്മാര്‍ട്ട്ഫോണുകളുടെ പ്രീ-ബുക്കിങ് ഓര്‍ഡറുകളില്‍ 1.4 മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഇത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ പുതിയ സാങ്കേതികവിദ്യകള്‍ ഏറ്റെടുക്കുന്നതില്‍ എത്രമാത്രം മുന്‍പന്തിയിലാണെന്നതിന് തെളിവാണെന്ന് സാംസങ് ഇന്ത്യ എംഎക്സ് ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജു പള്ളന്‍ പറഞ്ഞു.

ഗാലക്സി ഇസെഡ് ഫോള്‍ഡ് 6 മോഡലിന് 164999 രൂപ (12 ജിബി + 256 ജിബി) വില 164999 രൂപ മുതലാണ്, ഗാലക്സി ഇസെഡ് ഫ്‌ലിപ്പ് 6 മോഡല്‍ 109999 രൂപ (12 ജിബി + 256 ജിബി) മുതല്‍ ലഭ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *