സഭാ മേലധ്യക്ഷന്മാരെ സന്ദര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ്

സഭാ മേലധ്യക്ഷന്മാരെ സന്ദര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ്. സിറോമലബാര്‍ സഭ മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ്, യാക്കോബായ മലബാര്‍ ഭദ്രാസന മെത്രൊപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ് എന്നിവരുമായാണ് അടൂര്‍ പ്രകാശ് കൂടിക്കാഴ്ച നടത്തിയത്. മാനന്തവാടി, ബത്തേരി രൂപതകള്‍ക്കും യാക്കോബായ മലബാര്‍ ഭദ്രാസനത്തിനും കീഴിലാണ് നിലമ്പൂരിലെ വിവിധ ഇടവകകള്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച നിര്‍ണ്ണായകമാവും.


വയനാട്ടിലെത്തിയപ്പോള്‍ സൗഹൃദസന്ദര്‍ശനത്തിന്റെ ഭാഗമായാണ് സഭാ അധ്യക്ഷന്മാരെ കണ്ടതെന്നാണ് അടൂര്‍ പ്രകാശ് പ്രതികരിച്ചതെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പും നിലമ്പൂര്‍ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിലും അടക്കം സഭയെ ചൊല്ലി വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഇക്കാര്യം അടൂര്‍പ്രകാശുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സഭാ നേൃത്വം സൂചിപ്പിച്ചെന്നാണ് വിവരം.



Sharing is Caring