സഊദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇറാഖിന്റെ അതിര്‍ത്തിക്കുള്ളില്‍നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകളാണ് പൈപ്പ് ലൈനില്‍ പതിച്ചതെന്ന് സഊദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പൈപ്പ് ലൈന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആക്രമണത്തെ സഊദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു.
ആക്രമണത്തെ ഇറാഖ് ഭരണകൂടവും അപലപിച്ചു. സൗഊയുടെ സുരക്ഷയ്ക്കോ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിനോ ഭീഷണിയാകുന്ന നീക്കങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇറാഖ് വ്യക്തമാക്കി. റിയാദ്, മദീന മേഖലകളിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സംഭവത്തില്‍ പൈപ്പ് ലൈനിന് കേടുപാടുകള്‍ സംഭവിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.












