കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളിലും മഴയ്ക്ക് സാധ്യത. 24-ന് മഴ വീണ്ടും ശക്തമാകുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.വടക്കൻ അന്തമാൻ കടലില്‍ ശനിയാഴ്ച രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനമാണ് മഴ ശക്തമാകാൻ കാരണം.22-ന് അത് അതിതീവ്ര ന്യൂനമർദമാകാൻ സാധ്യതയുണ്ട്. 23-ന് ആന്ധ്രപ്രദേശിന്റെ വടക്കും ഒഡിഷയുടെ തെക്കും തീരത്ത് എത്തും. ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.
ഇന്ത്യൻ മഹാസമുദ്രമേഖലയില്‍ 2026-ലെ ആദ്യ ചുഴലിക്കാറ്റാവുമിത്. ചുഴലിക്കാറ്റായാല്‍ ‘അർണബ്’ എന്ന പേരില്‍ അറിയപ്പെടും. ബംഗ്ലാദേശ് നല്‍കിയ പേരാണിത്. സമുദ്രം എന്നാണ് അർഥം.ന്യൂനമർദത്തിന്റെ തുടക്കത്തിലും അത് കരയിലേക്ക് എത്തുമ്പോഴുമാണ് കേരളത്തില്‍ മഴ ശക്തമാവുക.












