സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു. ഇന്നലെ ഉപയോഗിച്ചത് 96.40 ദശലക്ഷം യൂണിറ്റ്. തുടർച്ചയായ രണ്ടാം ദിവസവും പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ടിന് മുകളിലെത്തി.പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയർന്ന വിലക്ക് ഒക്ടോബർ മുതൽ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി.
അതേസമയം വൈദ്യുതി പ്രതിസന്ധിയിൽ ജനം വലയുകയാണ്. ഈ മാസം പവർകട്ട് തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. വൈകിട്ടുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബി യുടെ ആഹ്വാനം.വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാനത്ത് രാഷ്ട്രീയ വാക്പോരും പ്രതിഷേധങ്ങളും കടുക്കുകയാണ്.












