
കാസർഗോഡ് : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
താലൂക്ക് ആശുപത്രികളിൽ സേവനങ്ങൾ ഉറപ്പു വരുത്തുന്നതിനായി സംസ്ഥാനത്തുടനീളം സർവേ നടക്കുകയാണ്. ഇതിന്റെ ഫലമായി മാറ്റങ്ങൾ പ്രകടമാണ്. സർക്കാർ ആശുപത്രികൾ രോഗി സൗഹൃദമാക്കുകയാണ് ആർദ്രം മിഷൻ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

എം.രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ വിശിഷ്ടാതിഥിയായി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് മുനീർ വടക്കുമ്പാടം റിപ്പോർട്ട് അവതരിപ്പിച്ചു.
