
രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് നാട്ടുകല്‍ സ്വദേശിനിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു.തുടര്‍ന്ന് സ്ഥിരീകരണത്തിനായി പൂനെയിലേക്ക് സാംപിളുകള്‍ അയക്കുകയായിരുന്നു
പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് രോഗി ചികിത്സയില്‍ കഴിയുന്നത്. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.

20 ദിവസം മുമ്പാണ് 38കാരിയായ യുവതിക്ക് പനി തുടങ്ങിയത്. വീടിന് സമീപത്തെ ക്ലിനിക്ക് അടക്കം 3 ഇടങ്ങളിലാണ് ചികിത്സ നേടിയത്. യുവതി മക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. വിദേശത്തുള്ള ഭര്‍ത്താവ് നിലവില്‍ നാട്ടിലെത്തിയിട്ടുണ്ട്. സമീപത്തുള്ളതെല്ലാം കുടുംബ വീടുകളാണെന്നതിനാല്‍ സംമ്പര്‍ക്കപ്പട്ടിക നീളാനാണ് സാധ്യത
