
സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് സര്‍വീസില്‍ നിന്നും പടിയിറങ്ങും. 2023 ജൂണ്‍ 30 മുതല്‍ 2 വര്‍ഷമാണ് അദ്ദേഹം പോലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്. ആന്ധ്ര കടപ്പ സ്വദേശിയായ ഇദ്ദേഹം ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തു നിന്നാണ് സംസ്ഥാന പോലീസ് മേധാവി പദവിയിലെത്തിയത്. കേരള പൊലീസിന്റെ ഔദ്യോഗിക യാത്രയയപ്പു ചടങ്ങ് ഉച്ചയ്ക്ക് 12ന് പോലീസ് ആസ്ഥാനത്ത് നടക്കും .
അതേ സമയം പുതിയ പൊലീസ് മേധാവിയെ സംസ്ഥാന സര്‍ക്കാര്‍ ഇന്നു തീരുമാനിക്കും. രാവിലെ ചേരുന്ന പ്രത്യേക മന്ത്രിസഭായോഗമാണ് പുതിയ ഡിജിപിയെ നിശ്ചയിക്കുക. സംസ്ഥാന കേഡറിലെ മൂന്ന് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക യുപിഎസ് സി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍, ഐബി സ്പെഷല്‍ ഡയറക്ടര്‍ രവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് മൂന്നംഗ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.ഇവരില്‍ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍ എന്നിവരില്‍ ഒരാള്‍ പോലീസ് മേധാവി സ്ഥാനത്തെത്തുമെന്നാണ് സൂചന.

