
എലത്തൂര്‍ തീവെയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിക്ക് വൈദ്യസഹായം നല്‍കേണ്ടി വരുമെന്ന് അന്വേഷണസംഘം. ശാരീരിക അവശതകള്‍ ഉണ്ടെന്ന് ഷാറൂഖ് ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് വൈദ്യ സഹായം നല്‍കേണ്ടി വരുമെന്ന പൊലീസിന്റെ വെളിപ്പെടുത്തല്‍.
ആവശ്യമെങ്കില്‍ ഇന്ന് മെഡിക്കല്‍ സംഘത്തെ ക്യാമ്ബിലേക്ക് അയക്കാം എന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഉറപ്പുനല്‍കി. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാക്കും തെളിവെടുപ്പ് തീരുമാനിക്കുക.

അതേസമയം ട്രെയിന്‍ തീവെപ്പ് കേസില്‍ കൂടൂതല്‍ പേരെ കേരള പൊലീസ് സംഘം ദില്ലിയില്‍ ചോദ്യം ചെയ്തു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടൂതല്‍ നീക്കങ്ങളിലേക്ക് കടക്കും. അന്വേഷണ സംഘം ബാങ്ക് ഇടപാടുകളും ശേഖരിക്കും.
അതേസമയം ഷാറൂഖ് സെയ്ഫി മുമ്ബും കേരളത്തില്‍ എത്തിയെന്ന സംശയത്തിലാണ് അന്വേഷണസംഘം. സംഭവ ദിവസം പ്രതി ഷൊര്‍ണൂരില്‍ ചിലവഴിച്ചത് 14 മണിക്കൂറാണെന്നും അവസാനം വിളിച്ച നമ്ബറുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാറൂഖിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്
