ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്ബര സ്വന്തമാക്കി ടീം ഇന്ത്യ

ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്ബര സ്വന്തമാക്കി ടീം ഇന്ത്യ. മൂന്ന് മത്സരങ്ങളുള്ള പരമ്ബരിയില്‍, ഞായറാഴ്ച ഏഴുവിക്കറ്റിന്റെ മിന്നും വിജയമാണ് ഇന്ത്യ നേടിയത്.പല്ലെകെലേ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 162 റണ്‍സ് വിജയക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ മഴയെ തുടർന്ന് ഇന്ത്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ 78 റണ്‍സായി പുനർനിശ്ചയിച്ചു.

ഒമ്ബത് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ ലക്ഷ്യം മറികടന്നു. 30 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. സൂര്യകുമാർ യാദവ് 26 റണ്‍സെടുത്തു. ഓപ്പണറായി കളിച്ച സഞ്ജു സാംസണ്‍ ആദ്യ പന്തില്‍ തന്നെ റണ്‍സൊന്നും എടുക്കാതെ പുറത്തായത് ഇന്ത്യൻ ക്യാമ്ബില്‍ നിരാശ സ്രഷ്ടിച്ചു.

ഇന്ത്യൻ തുടക്കം മന്ദഗതിയിലായിരുന്നു. സ്കോർബോർഡില്‍ 12 റണ്‍സുള്ളപ്പോള്‍ സഞ്ജു, മഹീഷ് തീക്ഷണയുടെ പന്തില്‍ ബൗള്‍ഡായി. തുടർന്ന് സൂര്യ-ജയ്സ്വാള്‍ സഖ്യം 39 റണ്‍സ് കൂട്ടിചേർത്തു. എന്നാല്‍ സൂര്യയെ മതീഷ പതിരാന പുറത്താക്കി. അപ്പോഴേക്കും ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. വിജയത്തിനരികെ ജയ്സ്വാള്‍ വീണെങ്കിലും റിഷഭും ഹാർദിക് പാണ്ഡ്യയും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

34 പന്തില്‍ 53 റണ്‍സ് നേടിയ കുശാല്‍ പെരേരയാണ് ശ്രീലങ്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്. പതും നിസ്സങ്ക 32 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി രവി ബിഷ്ണോയ് മൂന്ന് വിക്കറ്റെടുത്തു. അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേല്‍ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

സ്കോർ ബോർഡില്‍ 26 റണ്‍സുള്ളപ്പോള്‍ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. കുശാല്‍ മെൻഡിസിനെ അർഷ്ദീപ് സിംഗ് പുറത്താക്കി. പിന്നാലെ മൂന്നാം വിക്കറ്റില്‍ നിസ്സങ്ക – കുശാല്‍ സഖ്യം 54 റണ്‍സ് കൂട്ടിചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *