ശ്രീജിവിന്റെ മരണത്തിന് കാരണക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് പി.സി ജോര്‍ജ്

ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് പി.സി ജോര്‍ജ് എംഎല്‍എ. അല്ലെങ്കില്‍ കൊല്ലം പോലീസ് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായാണ് ഒരു എംഎല്‍എ ശ്രീജിവിന്റെ മരണത്തില്‍ കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യവുമായി രംഗത്തെത്തുന്നത്. ശ്രീജിവിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയ അന്നത്തെ പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഇന്ന് ചവറ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമായ ഗോപകുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് പിന്‍വലിക്കണമെന്നും പി.സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

കൊലപാതകക്കേസിലെ പ്രധാനപ്രതിയാണെന്ന് ആരോപിക്കുന്ന വ്യക്തി കേസന്വേഷണ ചുമതലകളില്‍ തുടരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പി.സി പറഞ്ഞു. ശ്രിജവിന്റെ കൊലപാതകത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നയിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ യുവത്വം പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സംഭവത്തില്‍ വീണ്ടും ഇടപെടുകയും ചെയ്തു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *