ആലപ്പുഴ : ശിവഗിരി മഠം മുന്‍ മേധാവി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ പുതിയ വെളിപ്പെടുത്തലുകളുണ്ടെന്ന ക്രൈംബ്രഞ്ചിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് തുടരന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
മുന്‍ അന്വേഷണങ്ങളില്‍ പുറത്തുവന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുതിയ വെളിപ്പെടുത്തലില്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഈ പശ്ചാത്തലത്തിലാണ് തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.ക്രൈംബ്രാഞ്ച് എഡിജിപി അനന്ദകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ് പി പി കെ മധു കേസില്‍ തുടരന്വേഷണം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.













