ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്‌

തിരുവനന്തപുരം: ശിവഗിരി മഠാധിപതി ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത മറനീക്കി പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശാശ്വതീകാനന്ദ മുങ്ങിമരിക്കുകയായിരുന്നുവെന്നായിരുന്നു ഉള്ളത്. എന്നാല്‍, ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. ഇന്നുരാവിലെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സുധിരനും നടത്തിയ ചര്‍ച്ചയിലാണ് തുടരന്വേഷണത്തിന് തയ്യാറായത്.



Sharing is Caring