ശശി തരൂരിന്റെ പരിപാടിക്ക് അപ്രഖ്യാപിത വിലക്ക്; വിശദീകരണവുമായി എഐസിസി

ശശി തരൂര്‍ എംപിയുടെ പരിപാടികളില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ പ്രതിഷേധ സ്വരം ഉയര്‍ന്നതോടെ വിശദീകരണവുമായി എഐസിസി രംഗത്ത്.

ശശി തരൂരിന്റെ പരിപാടികളില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നതില്‍ സംഘാടകര്‍ക്ക് തീരുമാനിക്കാമെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് എഐസി സി അറിയിച്ചു. പരിപാടികള്‍ പാടില്ലെന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും നേതൃത്വം പറഞ്ഞു. പരിപാടികളെ കുറിച്ച്‌ തരൂര്‍ അറിയിച്ചിരുന്നില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.

അപ്രഖ്യാപിത വിലക്കുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ തരൂരിന്റെ പുറപ്പാട്. ഇതിനിടെ തരൂരിന്റെ പരിപാടിയില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനെതിരെ എം കെ രാഘവന്‍ എംപിയും ശബരീനാഥന്‍ എംഎല്‍എയും അടക്കമുള്ളവര്‍ രംഗത്തെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *