ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു

13-1436783054-justice-cn-ramachandran-nair
തിരുവനന്തപുരം: കുറഞ്ഞ ശമ്പളം 17,000 രൂപയും കൂടിയ ശമ്പളം 1,20,000 രൂപയുമായി വര്‍ധിപ്പിക്കണമെന്നത് അടക്കമുള്ള ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളം 2000 രൂപ മുതല്‍ 12,000 രൂപ വരെ വര്‍ധിപ്പിക്കണമെന്നും സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ധനകാര്യമന്ത്രി കെ എം മാണിയുടെയും സാന്നിധ്യത്തിലാണ് റിപ്പോര്‍ട്ട് കൈമാറിയത്.


പെന്‍ഷന്‍ പ്രായം 56 വയസ്സില്‍ നിന്ന് 58 ആയി ഉയര്‍ത്തണമെന്നും ശമ്പളപരിഷ്‌കരണം 10 വര്‍ഷം കൂടുമ്പോള്‍ മതിയെന്നുമാണ് പ്രധാന ശിപാര്‍ശ. 2014 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ സ്‌കെയില്‍ നടപ്പാക്കണമെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു.


ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 28 വര്‍ഷമാകുമ്പോള്‍ ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പദവി നല്‍കും. 500 രൂപ മുതല്‍ 2400 രൂപാവരെ വാര്‍ഷിക വേതന വര്‍ധനവ്. 1,000 മുതല്‍ 3,000 രൂപവരെ വീട്ടുവാടക അലവന്‍സ് വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു.


Sharing is Caring