ശബരിമല സ്വർണ്ണക്കൊള്ള:ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ നടപടികളിൽ അടിമുടി ദുരൂഹത

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ നടപടികളിൽ അടിമുടി ദുരൂഹത. സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ കാണാനില്ല. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തും. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ബന്ധങ്ങളാണ് അന്വേഷിക്കുന്നത്.


ഇതിനിടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ എച്ച്.വെങ്കിടേഷ് ഇന്ന് സന്നിധാനത്തെത്തും.അതേസമയം ശബരിമല സ്വർണമോഷണത്തിൽ കൂടുതൽ പേർക്കെതിരെ നടപടിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രതിപ്പട്ടികയിൽപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ കെ. സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്യും. ഇന്ന് ചേരുന്ന ബോർഡ് യോഗത്തിലായിരിക്കും ഈ തീരുമാനങ്ങൾ കൈക്കൊള്ളുക.



Sharing is Caring