ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി


Jayaram 1591434757

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നടന്‍ ജയറാമിനെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യത് ഇഡി. ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും രേഖകളൊന്നും ഹാജരാക്കാന്‍ പറഞ്ഞിട്ടില്ലെന്നും ജയറാം പറഞ്ഞു.


ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. കഠിനമായ ചോദ്യം ചെയ്യല്‍ ഒന്നുമില്ലായിരുന്നു. സൗഹാര്‍ദ്ദപരമായാണ് ഇഡി ഉദ്യോഗസ്ഥര്‍ പെരുമാറിയത്. വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടില്ലെന്നും ജയറാം പറഞ്ഞു.

online news portal



Sharing is Caring