ശബരിമല സ്വര്‍ണക്കൊള്ള; മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും


sabarimala case 897x538 1

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.


കേസിലെ പ്രതി എ പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡില്‍ ഇരുവരും അംഗങ്ങളായിരുന്നു. ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കേസില്‍ തുല്യ ഉത്തരവാദിത്വമുണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷണം. ഇവരിലേക്ക് അന്വേഷണം എത്താത്തതില്‍ അന്വേഷണ സംഘത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ശങ്കര്‍ദാസും വിജയകുമാറും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

online news portal



Sharing is Caring