ശബരിമല സ്വര്‍ണക്കൊള്ളയില്‍ മൂന്ന് പേര്‍ കൂടി പ്രതികളാകും


sabarimala 1

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മൂന്ന് പേര്‍ കൂടി പ്രതികളാകും. ദ്വാരപാലക പാളി കേസില്‍ രണ്ടുപേരും കട്ടിളപ്പാളി കേസില്‍ ഒരാളും കൂടിയാണ് പ്രതികളാവുക. കേസില്‍ മൂന്ന് പേരുടെ പങ്കാളിത്തം കൂടി എസ്‌ഐടി സ്ഥിരീകരിച്ചിട്ടുണ്ട്. ആരാണ് പ്രതിയെന്നോ, പ്രതികളെ സംബന്ധിച്ച വിവരങ്ങളോ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എസ്ഐടി വ്യക്തമാക്കിയിട്ടില്ല.


എന്നാല്‍ ഹൈക്കോടതിക്ക് നല്‍കിയ സീല്‍ഡ് കവറില്‍ എസ്‌ഐടി ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കട്ടിളപ്പാളി കേസില്‍ സംശയത്തിന്റെ നിഴലിലുണ്ടായിരുന്ന നാല് പേരുടെ പങ്കാളിത്തത്തെ സംബന്ധിച്ച പരിശോധന നടത്തിയിരുന്നു. ഇതില്‍ രണ്ടുപേര്‍ക്ക് കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

online news portal

അതേസമയം ദ്വാരപാലക പാളി കേസില്‍ രണ്ടുപേര്‍ക്ക് കൂടി പങ്കുണ്ടെന്ന സംശയത്തിലായിരുന്നു എസ്‌ഐടി. ഇതില്‍ ഒരാളുടെ പങ്ക് സ്ഥിരീകരിച്ചതായും ഹൈക്കോടതിയില്‍ എസ്‌ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.



Sharing is Caring