ശബരിമല സ്വര്‍ണക്കൊള്ളകേസിൽ ഡല്‍ഹി യാത്രയില്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിഉണ്ണികൃഷ്ണന്‍ പോറ്റി


sabarimala

ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഡല്‍ഹി യാത്രയില്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി.കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ചാണ് മൊഴി നല്‍കിയത്.


അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ അടുത്ത ആഴ്ച എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും.ഇന്നലെയാണ് കൊല്ലത്ത് വച്ച് പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തത്. പുതുതായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് അറിയേണ്ടതുണ്ടായിരുന്നു.

online news portal

ഇതിനായാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതിയുടെ പ്രത്യേക അനുമതിയോടെ ചോദ്യം ചെയ്തത്. ഡല്‍ഹി യാത്രയെ കുറിച്ചുള്ള വിവരങ്ങളടക്കം പങ്കുവച്ചുവെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. എന്നാല്‍ പങ്കുവച്ച വിവരങ്ങള്‍ എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.



Sharing is Caring