ശബരിമല യുവതീ പ്രവേശം; ഹരജികള്‍ തിങ്കളാഴ്ച പരിഗണിക്കും


മീനാക്ഷി നടരാജന്റെ

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാകും പരിഗണനക്കെടുക്കുക. ആറ് വര്‍ഷത്തിന് ശേഷമാണ് ഹരജികള്‍ വീണ്ടും കോടതി മുമ്പാകെ എത്തുന്നത്. 2019ല്‍ കേസ് പരിഗണിച്ച ബെഞ്ചില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ചീഫ് ജസ്റ്റിസ് മാത്രമാണ്


2019 ലാണ് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. കൊവിഡിനെ മഹാമാരിയെ തുടര്‍ന്നുള്ള സാഹചര്യങ്ങളില്‍ ഒമ്പതംഗ ബെഞ്ച് ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. കേസില്‍ എന്ന് മുതല്‍ വാദം കേള്‍ക്കുമെന്ന കാര്യത്തിലും തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും.

online news portal



Sharing is Caring