ശബരിമല യുവതീപ്രവേശനം: പുനഃ പരിശോധന ഹരജികളിലെ വാദം ഏപ്രില്‍ ഏഴിന് ആരംഭിക്കും

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃ പരിശോധന ഹരജികള്‍ സുപ്രീംകോടതിയില്‍. പുനഃ പരിശോധന ഹരജികളിലെ ഒമ്പതംഗ ബെഞ്ചിന്റെ വാദം ഏപ്രില്‍ ഏഴിന് ആരംഭിക്കും. ഹരജിക്കാര്‍ക്ക് മൂന്ന് ദിവസം വാദിക്കാം. പുന:പരിശോധനയെ എതിര്‍ക്കുന്നവര്‍ക്ക് ഏപ്രില്‍ 14 മുതല്‍ 17 വരെയും വാദിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.


അമിക്കസ് ക്യൂറിയുടെ വാദം ഏപ്രില്‍ 21ന് ആയിരിക്കും. ഏപ്രില്‍ 22ന് വാദം പൂര്‍ത്തിയാക്കുകയും ചെയ്യും. മാർച്ച് 14ന് മുമ്പ് എല്ലാ കക്ഷികളും നിലപാട് എഴുതി നൽകാനും കോടതി നിർദേശം. അതേസമയം, ചീഫ് ജസ്റ്റിസ് ബെഞ്ചില്‍ ആരൊക്കെയാണ് ഉള്ളതെന്ന് ഇനി നിശ്ചയിക്കും.


ഹരജികള്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് പരിഗണിച്ചത്. ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ശബരിമല യുവതീ പ്രവേശന കേസ് സുപ്രീംകോടതിയില്‍ വീണ്ടും എത്തുന്നത്. ചീഫ് ജസ്റ്റിസ് കോടതിയില്‍ 44 -ാമത്തെ ഇനമായാണ് ഹരജികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.


Sharing is Caring