വെള്ളച്ചാട്ടത്തിൽ ഉല്ലസിച്ചു അനുസിത്താരയും, നിമിഷ സജയനും, വൈറലായി വീഡിയോ

മലയാളികളുടെ ഏറെ പ്രിയപ്പെട്ട യുവ നടിമാരാണ് അനു സിത്താരയും നിമിഷ സജയനും. ഇരുവരും ഉറ്റ സുഹൃത്തുക്കളുമാണ്. പലപ്പോഴും തങ്ങളുടെ സൗഹൃദ ബന്ധത്തെ കുറിച്ച്‌ അവര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും സൗഹൃദത്തിലാകുനന്നത്. പിന്നീട് അത് ഉറ്റ സൗഹൃദമായി ഇരുവര്‍ക്കുമിടയില്‍ വളര്‍ന്നു. നിമിഷ അനു സിത്താരയെ ചിങ്ങിണി എന്നാണ് വിളിക്കുന്നത്. അനു നിമിഷയെ നിമ്മി എന്നും.

സോഷ്യല്‍ മീഡിയകളില്‍ സജീവമായ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇടയ്ക്ക് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇരുവരുടെയും ഒരു വീഡിയോയാണ്. വെള്ളച്ചാട്ടത്തില്‍ ഇരുവരും ഉല്ലസിക്കുന്നതാണ് വീഡിയോ.

അനു സിത്താര തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

2013ല്‍ പുറത്തെത്തിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം താരം അവതരിപ്പിച്ചു. തുടര്‍ന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം,. അച്ചായന്‍സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അനു എത്തി.

ദിലീഷ് പോത്തന്‍- ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് നിമിഷ സജയന്‍. ചുരുങ്ങിയ കാലം കൊണ്ട് വളരെ റിയലിസ്റ്റിക്ക് ആയ ശ്രദ്ധേയ കഥാപാത്രങ്ങള്‍ താരം അവതരിപ്പിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നടി സ്വന്തമാക്കിയിരുന്നു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *