വി.കെ പ്രശാന്തിന്റെ നെയിംyബോർഡിന് മുകളിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ


nm 2026 01 02T080331.460

പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ. എംഎൽഎ വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്. നെയിം ബോർഡിൻറെ ചിത്രങ്ങളും സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. R ശ്രീലേഖക്കെതിരെ മുഖ്യമന്ത്രിക്ക് അഭിഭാഷകൻ പരാതി നൽകിയ സംഭവത്തിലും അവർ ഫേസ്ബുക്കിൽ പ്രതികരിച്ചു.പരിഹാസ പോസ്റ്റുമായി ആർ. ശ്രീലേഖ രംഗത്തെത്തി.


ഏതോ ഒരു കമ്യൂണിസ്റ്റ് വക്കീൽ മുഖ്യമന്ത്രിക്ക് തനിക്കെതിരെ പരാതി നൽകി. എംഎൽഎയുടെ ഓഫീസിൽ അതിക്രമിച്ചു കയറിയെന്നാണ് പരാതി. അനന്തര നടപടിക്ക് പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി എന്നാണ് അറിയുന്നത്. ഇതിനെയാണ് ഓല പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന് പറയുന്നതെന്നും അവർ ഫേസ്ബുക്കിൽ പറഞ്ഞു.

online news portal



Sharing is Caring