
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ ഡയാലിസിസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വി എസിന്റെ ശരീരം അതിനോട് പ്രതികരിച്ചിട്ടില്ല.
തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി എസിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നും താഴ്ന്നും നില്‍ക്കുകയാണ്.
ഇതിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനം സാധാരണഗതിയില്‍ എത്തിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ സംഘം വി എസിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.

