വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും.രാവിലെ പതിനൊന്ന് മണിക്കാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുള്ള പിആർ വിവാദം ഏറെ വിവാദമായ സാഹചര്യത്തില്‍ ഇത് സംബന്ധിച്ചുള്ള വിശദീകരണം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
നേരത്തെ ഹിന്ദു പത്രത്തില്‍ പിആർ ഏജൻസികളുടെ സഹായത്തോടെ അഭിമുഖം നല്‍കിയെന്നാരോപണം തള്ളി മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാല്‍, അഭിമുഖത്തിന് തങ്ങളെ സമീപിച്ചത് പിആർ ഏജൻസിയാണെന്ന് ഹിന്ദു ദിനപത്രം വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിയും സിപിഎമ്മും സമ്മർദ്ദത്തിലാവുകയായിരുന്നു.