വിഴിഞ്ഞത്തെ ഹോട്ടലില്‍ ഭക്ഷ്യവിഷബാധ; രണ്ടുമരണം; ഒരാള്‍ ഗുരുതരാവസ്ഥയില്‍

വിഴിഞ്ഞത്തെ ഹോട്ടലില്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ചു. നിലമേല്‍ സ്വദേശികളായ റഷീദ ബീവി, ഷാജി എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസ്മാര്‍ക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറുപേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.സംഭവത്തിന് പിന്നാലെ പൊലീസ് ഹോട്ടല്‍ പൂട്ടി.


മരിച്ച രണ്ടുപേരും ഗുരുതരാവസ്ഥയില്‍ തുടരുന്ന സ്ത്രീയും ഹോട്ടലില്‍ നിന്ന് മീന്‍ കഴിച്ചുവെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇവര്‍ വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്.


ഷാജിയുടെ മൃതദേഹം തിരുവനന്തപുരം മോര്‍ച്ചറിയിലും റഷീദ ബിവിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലുമാണ് ഉള്ളത്. ഭക്ഷണത്തിലെ വിഷബാധയാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രാഥമിക വിവരം. യഥാര്‍ഥ മരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ വ്യക്തമാകൂ.


Sharing is Caring