
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരെ തിരുവനന്തപുരം ലത്തീന് അതിരൂപതയുടെ ഇടയലേഖനം. തീരദേശ ജനതയെ വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കാന്‍ ശ്രമമെന്ന് ഇടയലേഖനം.തീരദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പരിസ്ഥിതി നിയമവും തീരദേശ നിയമവും ലംഘിച്ചു കൊണ്ടാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പദ്ധതി നടപ്പിലാകുമ്പോള്‍ 32 തീരദേശ ഗ്രാമത്തിലെ അരലക്ഷത്തിലേറെ മത്സ്യതൊഴിലാളികള്‍ക്ക് തൊഴിലും വാസസ്ഥലവും നഷ്ടമാവുകയാണ്.ഇവര്‍ക്ക് പ്രത്യേക പുനധിവാസ പാക്കേജ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യത്തിലേക്കു നീങ്ങുന്നതിനെടയാണു തീരദേശത്തെ പ്രബല സമുദായം പ്രതിഷേധ സ്വരവുമായി മുന്നോട്ടുവരുന്നത്.
ഇടയലേഖനം നാളെ പള്ളികളില്‍ വായിക്കും.

