തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സാദ്ധ്യത. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണു 56 ആയി ഉയര്‍ത്തിയ വിരമിക്കല്‍ പ്രായം 58 ആക്കാന്‍ പുതിയ ശമ്പളക്കമ്മീഷന് ശുപാര്‍ശ ചെയ്യുമെന്നാണ് സൂചനകള്‍. ഇതിനൊപ്പം പൂര്‍ണ പെന്‍ഷനുള്ള സര്‍വീസ് കാലാവധി കുറയ്ക്കാനും ശുപാര്‍ശ ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്.
കമ്മിഷന് റിപ്പോര്‍ട്ട് 10നു സര്‍ക്കാരിനു സമര്‍പ്പിക്കും. പെന്‍ഷനുള്ള സര്‍വീസ് കാലവധി 30 വര്‍ഷത്തില്‍ നിന്ന് 25 ആയി കുറയ്ക്കാനാണ് ആലോചന. ശമ്പള വര്‍ധന ഉണ്ടാകുന്ന കടുത്ത സാമ്പത്തികബാധ്യത കൂടി കണക്കിലെടുത്താണു ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായര്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ.
കുറഞ്ഞ ശമ്പളം 16,000 രൂപയും ഉയര്‍ന്ന ശമ്പളം ഒരു ലക്ഷം രൂപയും ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാവും സര്‍ക്കാരിനു കമ്മിഷന് സമര്‍പ്പിക്കുക. അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമാണു പൂര്‍ണ പെന്ഷന്.
ശമ്പളം വര്‍ധിക്കുന്നതിന് അനുസരിച്ച് ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാനും നിര്‍ദേശമുണ്ട്. ജോലിയില്ലാതെ ഇരിക്കുന്ന ചില വകുപ്പ് ഉദ്യോഗസ്ഥരെ ജീവനക്കാര്‍ ഇല്ലാത്ത വകുപ്പിലേക്കു പുനര്‍വിന്യസിപ്പിക്കണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടില്‍ ഉണ്ടാകും.