
കൊടൈക്കനാനില് നിന്നും വിനോദയാത്രകഴിഞ്ഞ മടങ്ങുന്ന സംഘത്തിന്റെ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. മരിച്ചവര്‍ മലപ്പുറം തിരൂര്‍ സ്വദേശികളായ യുവാക്കളാണ്.
ഇന്ന് വെളുപ്പിന് നാല് മണിക്കാണ് തൃശൂരിന് സമീപം നാട്ടികയില്‍ വച്ച് അപകടം നടന്നത്. കൊടൈക്കനാലില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ തിരിച്ചുവരുന്ന സംഘത്തിന്റെ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ മറ്റു ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ പുറത്തെത്തിച്ചത്.
