വിദ്യാർത്ഥിനിക്ക് നേരെലൈംഗികാതിക്രമം യുവാവ് പിടിയിൽ

കൊയിലാണ്ടി: സ്കൂൾ വീട്ടിലെക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ കൊയിലാണ്ടി പോലീസ് അതിവിദഗ്ദമായി പിടികൂടി. കാപ്പാട് മുനമ്പത്ത് മുളവങ്ങരക്കണ്ടി ഫൈജാസ് 26. നെ പോലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസമാണ് സംഭവം സ്കൂൾ വിട്ട് കൂട്ടുകാരോടൊപ്പം പോകവെ പൊയിൽക്കാവ് കോട്ട പരിസരത്ത് വെച്ചാണ് സംഭവം. ചുകന്ന മോട്ടോർ ബൈക്കിലെത്തിയാണ് അതിക്രമം നടത്തിയത്.സമീപത്തെ സി.സി.ടി.വി.ദൃശ്യങ്ങൾ ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്. തെളിവ് നശിപ്പിക്കാൻ ചുകന്ന മോട്ടോർ ബൈക്ക് വിൽപ്പന നടത്തി വെള്ള ബൈക്ക് വാങ്ങിയിരുന്നു. സി.ഐ.കെ.സി.സുഭാഷ് ബാബുവിൻ്റെ നിർദേശപ്രകാരം ‘ എസ്.ഐ.ഹമീദിൻ്റെ നേതൃത്വത്തിൽ, എസ്.സി.പി.ഒ.ബിജു വാണിയംകുളം, ജനമൈത്രി ബീറ്റ് ഓഫീസർ, സുമേഷ്, ശ്രീജിത്ത്.ശ്രീലത,തുടങ്ങിയവരടങ്ങുന്ന സംഘമാണ് വിദഗ്ദമായി പ്രതിയെ പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *