വിജയിച്ച രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാതെ കുഴഞ്ഞ് BJP

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരണം നടക്കുമ്പോഴും മുഖ്യമന്ത്രി ആരെന്ന് കണ്ടെത്താനുള്ള ചർച്ചകളിലാണ് ബിജെപി. തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, ഛത്തീസ്​ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി അധികരാത്തിലേക്ക് എത്തിയപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല.

അതേസമയം കോൺ​ഗ്രസ് ഭരണം പിടിച്ചെടുത്ത തെലങ്കാനയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കി. മിസോറാമിൽ മുഖ്യമന്ത്രി ഉൾപ്പെടെ 12 പേർ സത്യപ്രതിജ്ഞ ചെയ്തു.എന്നാൽ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്​ഗഢിലും മുഖ്യമന്ത്രി കസേരയിലേക്ക് ആരെ പരി​ഗണിക്കുമെന്ന് ബിജെപിയിൽ തീരുമാനം ആയിട്ടില്ല.

കോൺ​ഗ്രസിൽ നിന്ന് ഭരണം പിടിച്ചെടുത്ത രാജസ്ഥാനിൽ സമ്മർദ നീക്കങ്ങളാണ് ബി‍ജെപിക്ക് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ വരുന്നത്. മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ട് സമ്മർദനീക്കവുമായി മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഡൽഹിയിലേക്കെത്തിയിരുന്നു. രണ്ട് തവണ രാജസ്ഥാൻ മുഖ്യമന്ത്രിയായ വസുന്ധര മൂന്നാമൂഴമാണ് ലക്ഷ്യമിടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *