വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം പേസ്-ഹിംഗിസ് സഖ്യത്തിന്

ലണ്ടന്‍: ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടീന ഹിംഗിസ് സഖ്യത്തിന് വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം. അലക്‌സാണ്ടര്‍ പേയടിമേയ ബാബോസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് പേസ്ഹിംഗിസ് സഖ്യം കിരീടം നേടിയത്. 

സ്‌കോര്‍: 6-1, 6-1. പേസ്ഹിംഗിസ് സഖ്യത്തിന്റെ മികവിനുമുന്നില്‍ ഒന്നു പൊരുതാന്‍പോലുമാവാതെയാണ് പേയടിമേയ സഖ്യം കീഴടങ്ങിയത്. വെറും 40 മിനിട്ടിനുള്ളിലായിരുന്നു പേസ് സഖ്യം മത്സരവും കിരീടവും സ്വന്തമാക്കിയത്.

നേരത്തെ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സയ്‌ക്കൊപ്പം കിരീടം നേടിയ ഹിംഗിസിന്റെ രണ്ടാം കിരീടമാണിത്. ആണ്‍കുട്ടികളുടെ ഡബിള്‍സില്‍ ഇന്ത്യയുടെ സുമിത് നഗല്‍ കൂടി കിരീടം നേടിയതോടെ ഇത്തവണത്തെ ഇന്ത്യയുടെ വിംബിള്‍ഡണ്‍ കിരീട നേട്ടം മൂന്നായി.

Sharing is Caring