വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; മലയാളികളായ എട്ട് അധ്യാപകര്‍ക്ക് ദാരുണാന്ത്യം


തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ എട്ട് അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മരിച്ചവരില്‍ ഏഴുപേര്‍ സ്ത്രീകളാണ്. മലപ്പുറം പാങ് ജി എല്‍ പി സ്‌കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്.


ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്ന വഴിയില്‍ പതിമൂന്നാം വളവിലാണ് അപകടം സംഭവിച്ചത്. ഇവിടെ നിന്ന് ഒമ്പതാം വളവിലേക്കാണ് ട്രാവലര്‍ മറിഞ്ഞത്

online news portal

പാറക്കെട്ടുകള്‍ക്കിടയിലേക്കാണ് വാഹനം മറിഞ്ഞത് എന്നതിനാല്‍ മൃതദേഹങ്ങള്‍ പുറത്തെത്തിക്കുക ദുഷ്‌കരമാണെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട വാഹനം പൂര്‍ണമായി തകര്‍ന്നു



Sharing is Caring