വളാഞ്ചേരിയിൽ കാറില്‍ കടത്തുകയായിരുന്ന കുഴൽപ്പണവുമായി യുവാവ് അറസ്റ്റിൽ

മലപ്പുറം : വളാഞ്ചേരിയിൽ കാറില്‍ കടത്തുകയായിരുന്ന കുഴൽപ്പണവുമായി യുവാവ് അറസ്റ്റിൽ . എടപ്പാള്‍ കോലൊളമ്പ് സ്വദേശിയായ അഫ്‌സലില്‍നിന്നാണ് 1.76 കോടി രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തത്.

ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വളാഞ്ചേരി പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കുഴല്‍പ്പണവുമായി എത്തിയ അഫ്‌സല്‍ പിടിയിലായത്.

കാറിന്റെ പിന്‍സീറ്റിനടിയിലെ രഹസ്യഅറയിലാണ് പണം സൂക്ഷിച്ചിരുന്നത്. വളാഞ്ചേരി എസ്.എച്ച്.ഒ. ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് രഹസ്യഅറയില്‍ ഒളിപ്പിച്ച പണം കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *