വര്‍ക്കലയിൽ ട്രെയിനിൽ മദ്യപന്‍ ചവിട്ടി തള്ളിയിട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു


n68777534117623157717072efce6e9da34c5dd54d1f4ab3eee38552446ae03fffcb4e30ace396be27706c2

വര്‍ക്കലയില്‍ കേരള എക്‌സ്പ്രസില്‍ നിന്ന് മദ്യപന്‍ ചവിട്ടി തള്ളിയിട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.രാവിലെ വിദഗ്ധ ഡോക്ടേഴ്‌സ് സംഘം ശ്രീക്കുട്ടിയെ പരിശോധിക്കും. റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. കേരള എക്‌സ്പ്രസ്സിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു.


പെണ്‍കുട്ടികളെ സുരേഷ് ആക്രമിക്കുന്നത് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍.വീഴ്ചയുടെ ആഘാതത്തില്‍ പെണ്‍കുട്ടിയുടെ തലയില്‍ പലയിടത്തും ചതവുകള്‍ ഉണ്ട്, തലച്ചോറിനേറ്റ പരിക്ക് ഗുരുതരമാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെന്ന് നിലവില്‍ പറയാന്‍ ആകില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലാണ് ചികിത്സയില്‍ തുടരുന്നത്.

online news portal

സര്‍ജറി ന്യുറോ കൃട്ടിക്കല്‍ കെയര്‍ ഉള്‍പ്പെട്ട വിവിധ വിഭാഗളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്. ചതവുകള്‍ സുഖപ്പെടാന്‍ സമയമെടുക്കുമെന്ന കാര്യം ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു.പെണ്‍കുട്ടിയെ ട്രെയിനില്‍ തള്ളിയിട്ടതിന് പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.

പ്രതി പുകവലിച്ചുകൊണ്ട് പെണ്‍കുട്ടികളുടെ അടുത്തെത്തി. മാറിനിന്നില്ലെങ്കില്‍ പരാതിപ്പെടുമെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം നടത്തിയ സുരേഷ് കുമാറിനെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിട്ടുള്ളത്.



Sharing is Caring