വര്‍ക്കലയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു


foriener

വര്‍ക്കലയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു. ഫ്രാന്‍സ് സ്വദേശിയായ ക്രിസ്റ്റിന്‍ എമിലിയാണ് മരിച്ചത്.ഈ മാസം എട്ടാം തീയതി വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എമിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. വര്‍ക്കല സ്വദേശിയായ യുവാവ് ഓടിച്ച ബൈക്ക് ഇടിച്ച ശേഷം നിര്‍ത്താതെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വര്‍ക്കല സ്വദേശിയായ 22കാരനാണ് അമിത വേഗതയില്‍ വാഹനം ഓടിച്ചതെന്ന് തിരിച്ചറിഞ്ഞു.




Sharing is Caring