വയനാട്ടില്‍ വൈദ്യുതി കമ്ബി പൊട്ടിവീണ് മരിച്ച സുധന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ മന്ത്രി കെ കൃഷ്ണന്‍കുട്ടി

വയനാട്ടില്‍ വൈദ്യുതി കമ്ബി പൊട്ടിവീണ് മരിച്ച സുധന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ മന്ത്രി കെ കൃഷ്ണന്‍കുട്ടി.


ആദ്യഘഡുവായി അഞ്ച് ലക്ഷം ഉടന്‍ നല്‍കും. രേഖകള്‍ ഹാജരാക്കിയാല്‍ രണ്ടാം ഘഡുവും കൈമാറുമെന്നും മന്ത്രി അറിയിച്ചു. പഴയ വൈദ്യുതി കമ്ബികള്‍ മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


വയനാട് പുല്‍പ്പള്ളിയില്‍ ചീയമ്ബം 73 കോളനിയിലെ സുധന്‍ (32) ഇന്നലെയാണ് ഷോക്കേറ്റാണ് മരിച്ചത്. വീട്ടില്‍ നിന്ന് വയല്‍ വഴി നടന്നുവരുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. നിര്‍മാണ തൊഴിലാളിയാണ് സുധന്‍. തിരുവല്ലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മേപ്രാല്‍ തട്ടുതറയില്‍ വീട്ടില്‍ റെജി എന്ന ആളും ഇന്നലെ മരിച്ചിരുന്നു. പുല്ല് അരിയാന്‍ പോയപ്പോള്‍ പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നാണ് ഇയാള്‍ക്ക് ഷോക്കേറ്റത്.


Sharing is Caring